വീടിന് മുന്നില്‍ നിന്ന് കാണാതായ 14 വയസുകാരിക്കായി തെരച്ചില്‍ തുടരുന്നു

Crime International News

മനാമ: ബഹ്റൈനില്‍ വിടീന് മുന്നില്‍ നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു. ഇസാ ടൌണിലെ കെയ്‍റോ റോഡില്‍ നിന്ന് വെള്ളിയാഴ്ചയാണ് ശഹദ് അല്‍ ഗല്ലാഫ് എന്ന ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.

രാവിലെ കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള ഒരുക്കത്തിനിടെയാണ് സംഭവം. ചില സാധനങ്ങള്‍ എടുക്കാനായി അമ്മ വീടിനകത്തേക്ക് പോയി 10 മിനിറ്റിന് ശേഷം തിരികെ വന്നപ്പോള്‍ മകളെ കാണാനില്ലായിരുന്നുവെന്നാണ് മൊഴി. ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.

കുട്ടിക്കായുള്ള അന്വേഷണം തുടരുകയാണ്.