തിരുവനന്തപുരത്ത് എസ്‌ഐക്ക് നേരെ ആക്രമണം നടത്തിയ മദ്യപസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

Crime Local News

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്‌.ഐ.ക്ക് നേരെ ആക്രമണം. വെഞ്ഞാറമൂട് ഗ്രേഡ് എസ് ഐയ്ക്ക് നേരെ മദ്യപസംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയ തേമ്പംമൂട് സ്വദേശി റോഷനെ പോലിസ് കസ്റ്റഡിയിലെടുത്തു

ഇന്നലെ രാത്രി 12 മണിയോടെ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം നടന്നത്. പെട്രോളിംഗിനിടയില്‍ തൊട്ടടുത്ത് മദ്യപിച്ചിരുന്ന സംഘത്തിലെ റോഷന്‍ എസ് ഐയെ മര്‍ദ്ദിക്കുകയായിരുന്നു.