ക്ഷേത്രത്തിന്റെ പരിസരത്ത് കാടുകയറി അനാഥമായി കിടന്ന ബൈക്ക്മൂന്ന് വര്‍ഷം മുന്‍പ് മോഷണം പോയതെന്ന് കണ്ടെത്തി

Crime Keralam News

പിണ്ടാണി: പാറമേല്‍ തൃക്കോവില്‍ ക്ഷേത്രത്തിന്റെ പരിസരത്ത് കാടുകയറി അനാഥമായി കിടന്ന ബൈക്ക് മൂന്ന് വര്‍ഷം മുന്‍പ് മോഷണം പോയതെന്ന് കണ്ടെത്തി.

ആനന്ദപുരം സ്വദേശിയുടെ 2018 ല്‍ മോഷണം പോയ ബൈക്കാണ് ഇതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബൈക്ക് മോഷണം പോയ ഉടനെത്തന്നെ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിയെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.

2018 ഏപ്രില്‍ 18 മുതൽ പിണ്ടാണിയിൽ ബൈക്ക് ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാല്‍ ബൈക്ക് ആരുടേതെന്ന് കണ്ടെത്താനോ നീക്കം ചെയ്യാനോ പൊലീസ് ഇന്നുവരെ തയാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം

വിഷയം വിവാദമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മോഷണം പോയതാണെന്ന് മനസ്സിലായതും ഉടമസ്ഥനെ കണ്ടെത്തിയതും.