എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം: ബെര്‍ലിനില്‍ പ്രതിഷേധം ശക്തം

International News

സിറ്റി പാര്‍ക്കില്‍ മേല്‍വസ്ത്രമിടാതെ സണ്‍ബാത്തിനിരുന്ന സ്ത്രീയെ പുറത്താക്കിയതില്‍ പ്രതിഷേധം ശക്തം. ബെര്‍ലിനിലാണ് സംഭവം. ഇന്നലെ നൂറുകണക്കിന് ആള്‍ക്കാരാണ് പ്രതിഷേധാര്‍ത്ഥം മേല്‍വസ്ത്രം ഇല്ലാതെ ബെര്‍ലിനിലെ തെരുവുകളില്‍ എത്തിയത്. ബൈസിക്കില്‍ റൈഡില്‍ പങ്കെടുക്കാനായി ഇന്നലെ എത്തിയ സ്ത്രീകള്‍ മുന്നോട്ട് വച്ച മുദ്രാവാക്യം തുല്യതയെന്നതാണ്.

”നോ നിപ്പിള്‍ ഈസ് ഫ്രീ അണ്‍റ്റില്‍ ഓള്‍ നിപ്പിള്‍സ് ആര്‍ ഫ്രീ”ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ നൂറു കണക്കിന് സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു. പരഷന്മാര്‍ ബ്രാ ധരിച്ചും സ്തീകള്‍ മേല്‍ വസ്ത്രങ്ങള്‍ ഇല്ലാതെയും സൈക്കിള്‍ ഓടിച്ച് നഗരത്തിലെത്തി. ഫ്രീ മൈ ബൂബ്‌സ്, മൈ ബോഡി മൈ ചോയ്‌സ് തുടങ്ങിയ തുടങ്ങിയ വാക്കുകളും അവരുടെ ശരീരത്തില്‍ എഴുതിയിരുന്നു. സ്ത്രീകളോട് ഐക്യപ്പെടുന്ന പുരുഷന്മാര്‍ ബ്രായും ബിക്കിനിയും ധരിച്ചാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

കഴിഞ്ഞ മാസമാണ് ബെര്‍ലിനിലെ ഒരു വാട്ടര്‍ പാര്‍ക്കില്‍ വച്ച് മേല്‍വസ്ത്രം ധരിച്ചില്ല എന്ന കാരണത്താല്‍ ഫ്രഞ്ച് മദറായ ഗബ്രിയേലെ ലെബ്രട്ടോണിനെ പോലീസ് പുറത്താക്കിയത്. നീന്തല്‍ കുപ്പായം ഇട്ടിരുന്ന ഗബ്രിയേലയോട് സ്തനങ്ങള്‍ മറക്കാന്‍ ഗാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവളങ്ങനെ ചെയ്യണമെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. പുരുഷന്‍മാര്‍ക്ക് മേല്‍വസ്ത്രം ഇല്ലെന്ന് ചൂണ്ടിക്കാട്ടി വസ്ത്രം ധരിക്കാന്‍ വിസമ്മദിക്കുകയായിരുന്നു. തനിക്കുണ്ടായ അനുഭവം അസമത്വം നിലനില്‍ക്കുന്നതിന്റെ സൂചനയാണെന്നും അതിനെതിരെ പ്രതികരിക്കാനുള്ള അവസരമാകട്ടെ ഇതെന്നുമാണ് ഗബ്രിയേല പറയുന്നത്.