സ്ത്രീധനപീഡന ആത്മഹത്യകളുടെ നിരയിൽ അനുജയും

Keralam News

കൊല്ലം: സ്ത്രീധനപീഡന ആത്മഹത്യകൾ തുടർകഥയാകുമ്പോൾ അടുത്തതായി അവിടെ ഇടം പിടിച്ച് മുപ്പത്തിമൂന്നുകാരിയായ അനുജയും. ഭർത്താവുമായുള്ള വാക്കുതർക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്. കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ സതീഷിന്റെ ഭാര്യയാണ് അനുജ.

സതീഷുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് മുറിയിൽ വാതിലടച്ച് തൂങ്ങുകയായിരുന്നു അനുജ. ഭർതൃമാതാവിന്റെ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം കാരണമാണ് അനുജ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് ശക്തികുളങ്ങര പോലീസ് സതീഷിന്റെ അമ്മ സുനിജയ്‌ക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു.