സംഘപരിവാർ ശ്രമിക്കുന്നത് രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ – കെ മുരളീധരൻ എംപി

Keralam News Politics Religion

മലപ്പുറം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ സംഘ പരിവാർ അഭിപ്രായത്തിനെതിരെ എംപി കെ മുരളീധരൻ രംഗത്ത്. കേരളത്തിലുള്ള രണ്ട് ശക്തരായ സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. സംഘപരിവാറിനെ സഹായിക്കുന്ന നിലപാടുകൾ ആരും എടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിന് വേണ്ടി രണ്ടു സമുദായത്തിലേയും നേതാക്കൾ ഒരു മേശക്കു ചുറ്റുമിരുന്ന് സംസാരിക്കണം. ലഹരി മരുന്നിന്റെ ഉപയോഗം ഒരു മതത്തിന്റെയും മേൽ അടിച്ചേൽപ്പിക്കരുത്. പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനകൾ വിവാദമായിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ വിശ്വാസികൾ സംരക്ഷിക്കും. സംഘ പരിവാർ അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കേണ്ടതില്ല. പ്രശ്നം കൂടുതൽ വഷളാവാതെ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നും മുരളീധരൻ പറഞ്ഞു.