50 ഓളം കേസുകളിലെ പ്രതി കുറുക്കന്‍ ഷബീര്‍ തിരൂരില്‍ പിടിയില്‍

Breaking Crime Keralam Local News

മലപ്പുറം: അന്തര്‍ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവന്‍ കുറുക്കന്‍ ഷബീര്‍ തിരൂരില്‍ പിടിയിലായി. 2011 ല്‍ പറവൂര്‍ പീഡന കേസില്‍ നിലവില്‍ വിചാരണ നേരിടുന്നയാളും കേരളത്തിലങ്ങോളം 50 ഓളം കേസുകളില്‍ പ്രതിയും നിരവധി സ്റ്റേഷനുകളില്‍ അറസ്റ്റ് വാറന്റ് നിലവിലുള്ളയാളുമായ തിരുനാവായ ചെറുപറമ്പില്‍ അഹമ്മദ് ഹാജി മകന്‍ ഷബീര്‍ എന്ന കുറുക്കന്‍ ഷബീര്‍ ആണ് പിടിയിലായത്.തിരൂരില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. വില കൂടിയ വാഹനങ്ങളില്‍ സഞ്ചരിച്ച് ആഡംബര ഫ്‌ലാറ്റുകളില്‍ താമസിച്ചാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഏത് വിധേനയും ആളുകളെ പറ്റിച്ച് പണമുണ്ടാക്കി ആഡംബര ജീവിതം നയിക്കുന്നതിനാല്‍ ഇയാള്‍ക്ക് കുറുക്കന്‍ ഷബീര്‍ എന്ന വിളിപ്പേര് കിട്ടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രേഖകളില്ലാതെ ഹരിയാനയില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന് ഇയാള്‍ ഉപയോഗിക്കുകയായിരുന്ന ആഡംമ്പര ക്യാരവാന്‍ പോലീസ് പിടികൂടിയിരുന്നു.നിലവില്‍ എറണാംകുളം ആസ്ഥാനമാക്കി വന്‍ ഹോട്ടല്‍ തുടങ്ങുന്ന കാര്യം പറഞ്ഞ് പലരില്‍ നിന്നും പണം സ്വരൂപിച്ചിരുന്നു. എന്നാല്‍ പണം മുടക്കിയവര്‍ നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ പറ്റിക്കപ്പെട്ടുവെന്ന് അവര്‍ക്ക് ബോധ്യമായി.കുറ്റിപ്പുറത്ത് വ്യാജ സ്വര്‍ണ്ണം വച്ച് പണം തട്ടിയതിന് ബാങ്കിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ എടുത്ത് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 2014 ല്‍ ഗുരുവായൂരില്‍ വാഹനങ്ങള്‍ വാടകക്ക് എടുത്ത് മറിച്ച് മറ്റു സംസ്ഥാനങ്ങളില്‍ മറിച്ചു വിറ്റ കേസില്‍ അറസ്റ്റിലായപ്പോള്‍ ആന്ധ്രയിലെ കുപ്പം എന്ന സ്ഥലത്തു നിന്ന് നിരവധി ആഡംഭര വാഹനങ്ങളാണ് പോലീസ് കണ്ടെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ വീടിനോട് ചേര്‍ന്ന് അനധികൃതമായി മണല്‍ കടത്തിയതിന് നിരവധികേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ എറണാംകുളം കേന്ദ്രമാക്കി ഒളിവില്‍ കഴിഞ്ഞു വരവേയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദ്ദേശത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പി: കെ.എം ബിജു, തിരൂര്‍ ഇന്‍സ്പെക്ടര്‍ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ തീരുര്‍ ഡന്‍സാഫ് ടീംആണ് ഇയാളെ പിടികൂടിയത്.