പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയപ്രതി ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചു.

Crime News

മലപ്പുറം: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിൽ. വെട്ടത്തൂർ തേലക്കാട് സ്വദേശി മുബഷീറാണ് (22)​ അറസ്റ്റിലായത്. പ്ലസ് ടു വിദ്യാർത്ഥിനിയായ 16കാരിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിലാണ് മേലാറ്റൂർ പോലീസ് മുബഷീറിനെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിയെയാണ് പ്രതി പീഡിപ്പിച്ചത്. പ്രണയം നടിച്ച് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. വിദ്യാർത്ഥിനി ഇക്കാര്യം അദ്ധ്യാപകരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. നേരത്തെ ഈ കുട്ടിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്നയാളാണ് മുബഷീർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് 16കാരിയെ പീഡിപ്പിച്ചത്. 2022 ജനുവരിയിലായിരുന്നു ആദ്യത്തെ കേസ്.വർക്ക് ഷോപ്പ് ജീവനക്കാരനാണ് മുബഷീർ. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ കെ.ആർ. രഞ്ജിത്, എസ്.ഐ ഗിരീഷ്‌കുമാർ, സി.പി.ഒമാരായ ഐ.പി. രാജേഷ്, സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.