13കാരനെ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Crime Local News

മലപ്പുറം:13കാരനെ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.
13 വയസ്സുകാരനെ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ദര്‍സ് അധ്യാപകനും മണ്ണാര്‍ക്കാട് കാഞ്ഞിരംപുഴ സ്വദേശിയുമായ കരിക്കും പുറത്ത് സൈനുദ്ദീന്‍ ഫൈസി (50) യെ ആണ് ദര്‍സിലെ വിദ്യാത്ഥിയെ ലൈംഗികാതി ക്രമത്തിന് വിധേയനാക്കിയതിന് മേലാറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ദര്‍സില്‍ താമസിച്ച് പഠിച്ചു വന്നിരുന്ന കുട്ടിയെ ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗിക പീഢനത്തിന് ഇരയാക്കി വരികയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടി ദര്‍സില്‍ തുടരുന്നതിന് വിസമ്മതം അറിയച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മേലാറ്റൂര്‍ പോലീസ് അറിയിച്ചു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ എസ്.ഐ രജിമോണ്‍, എ.എസ്.ഐ അനിത, ആമീന്‍, ഷംസു,സുര്‍ജിത്, രാജേഷ് എന്നിവര്‍ ഉണ്ടായിരുന്നു.