നാലമ്പല ദര്‍ശനം

Keralam Religion Writers Blog

രമ്യ ഗായത്രി

രാമായണ മാസത്തില്‍ രാമ- ലക്ഷ്മണ -ഭരത -ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഏറെ പുണ്യകരവും ഐശ്വര്യ പ്രദവും ആയ ഒരുപ്രവര്‍ത്തി ആണന്നു വിശ്വസിച്ചുപോരുന്നു. നാലമ്പലദര്‍ശനം എന്നാണ് ഇതറിയപ്പെടുന്നത്. നാലുക്ഷേത്രങ്ങളിലും ഒരുദിവസം ദര്‍ശനം നടത്തണം എന്നതാണ് ഇതിന്റെ പ്രത്യേകത. പഞ്ഞമാസംആയതുകൊണ്ടും ദുരിതമേറിയ മാസമായതുകൊണ്ടും അതില്‍ നിന്നെല്ലാം കരകയറുവാനും, ഐശ്വര്യവും സമ്പത്തും വര്‍ധിക്കാനും,നാലമ്പലദര്‍ശനം ഉത്തമമാണ്.
കേരളത്തില്‍ നാലു ഇടങ്ങളിലായാണ് നാലമ്പലങ്ങള്‍ ഉള്ളത്.
തൃശൂര്‍ -എറണാകുളം ജില്ലകളിലായികിടക്കുന്ന തൃപ്പ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമുഴികുളം ശ്രീലക്ഷ്മണപെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നസ്വാമിക്ഷേത്രം.

കോട്ടയംജില്ലയിലെ രാമപുരംശ്രീരാമസ്വാമി ക്ഷേത്രം, അമനക്കര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമിക്ഷേത്രം. മാമല്ലശേരി ശ്രീരാമക്ഷേത്രം, മേമുറി ഭരതസ്വാമിക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമിക്ഷേത്രം, മാമല്ലശേരി നെടുങ്ങാട് ശത്രുഘ്‌ന സ്വാമിക്ഷേത്രം.

മലപ്പുറം രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, വറ്റല്ലൂര്‍ ചൊവ്വണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങര ലക്ഷ്മണസ്വാമി ക്ഷേത്രം, നാറാണത്ത് തെക്കേടത്തു മനയില്‍ ശ്രീ ശത്രുഘ്‌ന സ്വാമിക്ഷേത്രം.
നാലമ്പലദര്‍ശനം ഉച്ചപൂജക്ക് മുന്‍പ് പൂര്‍ത്തീകരിക്കുന്നത് അത്യുത്തമം ആണന്നു വിശ്വസിച്ചു പോരുന്നു.
അദ്ധ്യാത്മികതയെ കൂട്ടുപിടിച്ചു ത്യാഗത്തിന്റെ സന്ദേശവും ഓര്‍ത്തു നാലമ്പലദര്‍ശനവും നടത്തി ഐശ്വര്യവും പുണ്യവും നിറഞ്ഞ നല്ലനാളുകള്‍ നമുക്ക് കൈയെത്തിപിടിക്കാം..