കാറിൽ സഞ്ചരിച്ചിരുന്ന അധ്യാപകർക്ക് നേരെ മദ്യ ലഹരിയിലായിരുന്ന യുവാക്കളുടെ മർദ്ദനം,രണ്ട് പേർ അറസ്റ്റിൽ

Breaking Crime Keralam Local News

പൊന്നാനി: കാറിൽ സഞ്ചരിച്ചിരുന്ന ദമ്പതികളായ അധ്യാപകർക്ക് നേരെ മദ്യ ലഹരിയിലായിരുന്ന യുവാക്കളുടെ മർദ്ദനം. കാറിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും അധ്യാപകരെ മർദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10.45 നാണ് സംഭവം.
സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.ഈശ്വരമംഗലം സ്വദേശികളായ ബിനേഷ് , അനീഷ് എന്നിവരാണ് അറസ്റ്റിലായത്. നരിപ്പറമ്പ് ജങ്ഷനിൽ
വെച്ച് ആലുവയിൽ നിന്ന് വേങ്ങരയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു കുസാറ്റിലെ പ്രൊഫസർമാരായ ദമ്പതികൾക്ക് നേരെയാണ് മർദ്ദനമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാർ ഉരസിയെന്ന് പറഞ്ഞുള്ള തർക്കത്തെ തുടർന്നാണ് കാറിൻ്റെ വിൻഡോ ഗ്ലാസ് തകർത്ത് ഡ്രൈവർ സീറ്റിലിരുന്ന നൗഫലിനെ മർദ്ദിക്കുകയായിരുന്നു , മർദ്ദനത്തിൽ നൗഫലിൻ്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട് , ഭാര്യ ഷബർ ബാനുവും രണ്ട് മക്കളും കാറിൽ ഉണ്ടായിരുന്നു, വഴിയെ വന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതികളെ പിടിച്ച് നിർത്തി പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് പൊന്നാനിയിൽ പോലീസ് എത്തി ഈശ്വരമംഗലം സ്വദേശികളായ ബിനേഷ് , അനീഷ് എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ജാമ്യമില്ല വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തു