പോസ്റ്റല്‍ ഉരുപ്പടി സമയത്ത് ലഭിച്ചില്ല;യുവാവിന് നഷ്ട്ടമായത് സര്‍ക്കാര്‍ ജോലി

Local News

മലപ്പുറം: പോസ്റ്റല്‍ ഉരുപ്പടി സമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവിന് നഷ്ട്ടമായത് സര്‍ക്കാര്‍ ജോലി. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് നടക്കേണ്ട ഇന്റര്‍വ്യൂവിനുള്ള രജിസ്‌ട്രേഡ് ലെറ്റര്‍ യുവാവിന് ലഭിക്കുന്നത് ഈ മാസം ഇരുപത്തിനാലിനാണ്. അതും നാട്ടിലെ പലചരക്ക് കടയില്‍ നിന്ന്. ഇതോടെയാണ് മലപ്പുറം വേങ്ങര ഊരകം പോസ്റ്റോഫീസ് പരിധിയില്‍പ്പെടുന്ന ഒ.കെ.എം നഗര്‍ താമസിക്കുന്ന എം.ടി റഹീസ്
എന്ന യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായത്. പോസ്റ്റുമാന്റെ വീഴ്ചയാണു തനിക്ക് ജോലി നഷ്ടമാക്കിയതെന്നാണു റഹീസിന്റെ പരാതി.
തനിക്കു ലെറ്റര്‍ കിട്ടാന്‍ വൈകിയതാണെന്ന് കാണിച്ച് റഹീസ് പരാതിയുമായി വന്നപ്പോഴേക്കും ഈ തസ്തികയില്‍ ഇന്റര്‍വ്യൂ നടത്തി ഡിപ്പാര്‍ട്ട്‌മെന്റ് അപ്പോയ്‌മെന്റ് നടത്തുകയും ചെയ്തതായാണ് അറിയച്ചത്. ഇത് വളരെ മനോവിഷമം ഉണ്ടാക്കിയതായി റഹീസ് പറഞ്ഞു. പ്രദേശത്തെ പോസ്റ്റ്മാനതിരെ വേറെയും പരാതികള്‍ നിലവിലുണ്ടെന്നും റഹീസ് പറയുന്നു. ഇനി ആര്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവാതിരിക്കാന്‍ താന്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരന്‍ എം.ടി റഹീസ് പറഞ്ഞു.