വൃത്തിഹീനമായ നിലയില്‍ ഭക്ഷ്യവിഭവങ്ങള്‍ കടയിലെ ശുചിമുറിയില്‍

Crime Local News

മലപ്പുറം: വൃത്തിഹീനമായ നിലയില്‍ ഭക്ഷ്യവിഭവങ്ങള്‍ കടയിലെ ശുചിമുറിയില്‍. ഹോള്‍സെയില്‍ സ്‌റ്റേഷനറി കടയിലെ ശുചിമുറിയില്‍ ഹല്‍വ അടക്കമുള്ള ഭക്ഷ്യവിഭവങ്ങള്‍. എല്‍ എസ് ജി ഡി വിഭാഗം വളാഞ്ചേരിയില്‍ നടത്തിയ വ്യാപക പരിശോധനയില്‍ പിടികൂടിയത് ശുചിമുറിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ച ഭക്ഷ്യ വിഭവങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലായിരുന്നു എല്‍ എസ് ജി ഡി വിഭാഗം വിജിലന്‍സ് ഓഫീസര്‍ ഖാലിദ് ടി കെ യുടെ നേതൃത്വത്തില്‍ നഗരസഭാ പരിധിയില്‍ പരിശോധന നടന്നത്. എല്‍ എസ് ജി ഡി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 11 നഗരസഭകള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി പരിശോധന നടന്നത്. ഇതില്‍ വന്‍ തോതിലുള്ള നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പഴകിയ ഭക്ഷ്യ വസ്തുക്കളുമാണ് സംഘം മിക്കയിടങ്ങളില്‍ നിന്നും കണ്ടെടുത്തത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് കാര്യക്ഷമമായി പരിശോധന നടത്താത്ത സാഹചര്യത്തിലാണ് എല്‍ എസ് ജി ഡി വിഭാഗം മുന്നിട്ടിറങ്ങിയത്.
വളാഞ്ചേരി നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനയിലും വ്യാപകമായരീതിയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പഴകിയ ഭക്ഷ്യ വസ്തുക്കളും സംഘം കണ്ടെടുത്തു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കോട്ടക്കല്‍ സര്‍ക്കിള്‍ ഓഫീസ് മിക്ക സ്ഥാപനങ്ങള്‍ക്കും വേണ്ടി അനുകൂലമായ നടപടിയാണ് ഇതുവരെ സ്വീകരിച്ചു വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വളാഞ്ചേരിയില്‍ പരിശോധന ശക്തമാക്കിയത്. എല്‍ എസ് ജി ഡി വിഭാഗം വിജിലന്‍സ് ഓഫീസര്‍ ഖാലിദ് ടി കെ യുടെ നേതൃത്വത്തിലായിരുന്നു വളാഞ്ചേരിയില്‍ പരിശോധന നടന്നത്. പരിശോധനയില്‍ ഉപയോഗിക്കാതെ കിടക്കുകയായിരുന്ന ശുചിമുറിയില്‍ സൂക്ഷിച്ച ഹല്‍വ അടക്കമുള്ള ഭക്ഷ്യ വിഭവങ്ങള്‍ സംഘം പിടികൂടി. നഗരസഭാ പരിധിയില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംഘം അറിയിച്ചു.