പോക്സോ : ബന്ധുക്കള്‍ പൊലീസിലേല്‍പ്പിച്ച യുവാവിനെ റിമാന്റ് ചെയ്തു

Crime News

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തതിന് ബന്ധുക്കള്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവാവിനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. വഴിക്കടവ് മുണ്ട കൂരിമണ്ണില്‍ ഷാഹിര്‍ഷാന്‍ (18)നെയാണ് ജഡ്ജി എസ് നസീറ ഈ മാസം 16 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്. 2023 മാര്‍ച്ച് 14 മുതല്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 17കാരിയെ ചുങ്കത്തറ കുറ്റിമുണ്ടയിലെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. മെയ് ഒന്നിന് രാത്രി 11 മണിക്ക് വീട്ടില്‍ വെച്ച് ബന്ധുക്കള്‍ ഇയാളെ തടഞ്ഞുവെച്ച് എടക്കര പൊലീസിനെ ഏല്പ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കേസന്വേഷണം ഏറ്റെടുത്ത നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ അബ്രഹാം ചൊവ്വാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി