അശ്ലീല സൈറ്റുകളിലും അപ്ലികേഷനുകളിലും സമൂഹമാധ്യമങ്ങളിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ

Keralam News

തിരുവനന്തപുരം: അശ്ലീല സൈറ്റുകളിലെയും അപ്ലികേഷനുകളിലെയും പരസ്യങ്ങളിലേക്ക് സമൂഹ മാധ്യമത്തിൽ പെൺകുട്ടികൾ ഇടുന്ന ഫോട്ടോകൾ ഉപയോഗിക്കുന്നു. കേരള പോലീസ് അതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെതിരെ ഒരുപാട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടികൾ ഫോട്ടോകളോ വീഡിയോകളോ പോസ്റ്റ് ചെയ്യുമ്പോൾ അത് അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ പോസ്റ്റ് ചെയ്യണം. അതിനുള്ള സംവിധാനമെല്ലാം ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഉണ്ടെന്നുള്ള നിർദ്ദേശം കൂടെ പോലീസ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ഇനി ആരെങ്കിലും ഇത്തരത്തിൽ ഇരയാക്ക പെടുകയാണെങ്കിൽ പെട്ടന്ന് തന്നെ പോലീസിൽ അറിയിക്കണമെന്നും പോസ്റ്റിൽ പോലീസ് പറയുന്നുണ്ട്.