ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

Breaking Local News

പൂക്കോട്ടുംപാടം: കവളമുക്കട്ടയില്‍ ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. എരഞ്ഞിമങ്ങാട് നരിപ്പറമ്പ് സ്വദേശി പരേതനായ എലവണ്ണി നാരയണന്റെ മകന്‍ പ്രതീപ് (37) ആണ് മരിച്ചത്. ഞാറയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. കവളമുക്കട്ടയില്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് രാവിലെ വന്നതായിരുന്നു പ്രദീപ്. കവളമുക്കട്ട മേലേ പീടികയില്‍ വെച്ച് ബസിന് സൈഡ് നല്‍കവേ റോഡിലെ എഡ്ജില്‍ ബൈക്ക് തട്ടി ബസ്സിന്റെ ബാക്ക് ടയറിന്റെ അടിയിലേക്ക് പോവുകയും തലയിലൂടെ ബസ് കയറി ഇറങ്ങിയുമാണ് അപകടം നടന്നത്. പ്രതീപ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയക്കുകയും വൈകിട്ടോടെ എരഞ്ഞിമങ്ങാട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. അമ്മയുടെ മരണശേഷം കുറച്ച് കാലമായി കരുളായി മരുതങ്ങാട്ടിലെ അമ്മ വീട്ടിലായിരുന്നു താമസം. മാതാവ്: പരേതയായ അമ്മിണി. സഹോദരി: പ്രിയ