രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ്

Breaking News

രാജ്യത്ത് ബ്ലാക്ക്,യല്ലോ ഫംഗസുകൾക്ക് പിന്നാലെ ഗ്രീൻ ഫംഗസ്. രാജ്യസ്ഥാനിലാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .കോവിഡ് മുക്തനായ 34 കാരനിലാണ് ഗ്രീൻ ഫംഗസ് കണ്ടത്തിയിരിക്കുന്നത് .ഈ രോഗത്തെ മ്യൂക്കോമൈക്കോസിസ് എന്നാണ് അറിയപ്പെടുന്നത് .എന്നാൽ ഈ രോഗം പടരുന്നത് വീടിനകത്തും പുറത്തും സംഭവിക്കുന്ന ആസ്‌പർജില്ലാസ്‌ എന്ന സാദാരണ പൂപ്പൽ മൂലമാണ്.


രാജസ്ഥാനിൽ 34 കാരനാണ് ആദ്യം ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇദ്ദേഹം കായണ്ണ കുറച്ചു നാളുകളായി കോവിഡ് ബാധിച്ച ചികിത്സയിൽ കഴിയുകയായിരുന്നു.ഇതിനിടെയാണ് അദ്ദേഹത്തിന്ന് ഗ്രീൻ ഫംഗസ് ബാധ സ്ഥിദീകരിക്കുന്നത് .പനിയും മൂക്കിൽ നിന്ന് രക്തവും തുടരെ തുടരെ വന്നിരുന്നു.ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയെങ്കിലും തുടർന്ന് പരിശോധിച്ചപ്പോഴാണ് ഗ്രീൻ ഫംഗസ് സ്ഥിദീകരിച്ചത്.

പ്രതിരോധ ശേഷി കുറയുന്നതും മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്നതുമാണ് ഗ്രീൻ ഫംഗസ് രോഗത്തെ അപകടമാക്കുന്നത് .
രാജ്യത്ത് ഇതിനോടകം 35000 ൽ അധികം ആളുകളെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ഇതിൽ 2000 ൽ അധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇപ്പോൾ പഞ്ചാബിലും ഗ്രീൻ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്