റബര്‍ വ്യാപാരം ഇനി ഓണ്‍ലൈനിലൂടെ

Keralam News

റബര്‍ഷീറ്റും, ബ്ലോക്ക് റബറും ലാറ്റക്‌സും ഇനി ഓണ്‍ലൈനിലൂടെ വില്‍ക്കാം. റബര്‍ വ്യാപാരത്തിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എത്തുന്നു. റബര്‍ ബോര്‍ഡാണ് കര്‍ഷകര്‍ക്ക് ഇത്തരത്തിലൊരു അവസരം ഒരുക്കുന്നത്. അഹമ്മദാബാദിലെ ഐസോഴ്‌സ്ങ് കമ്പനിയാണ് റബര്‍ ബോഡിന് വേണ്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നത്.

എംറൂബ് എന്ന പുതിയ പ്ലാറ്റ് ഫോമാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്. റബര്‍ കര്‍ഷകര്‍, റബര്‍ബോര്‍ഡ് ലൈസന്‍സുള്ള വ്യാപാരികള്‍, കമ്പനികള്‍ തുടങ്ങിയവക്ക് ഇട നിലക്കാരില്ലാതെ നേരിട്ട് വില്‍പ്പന നടത്താന്‍ സാധിക്കും. ഒന്നാം ഗ്രഡ് മുതല്‍ അഞ്ചാം ഗ്രേഡ് വരെയുള്ള റബര്‍ഷീറ്റുകള്‍ ആപ്പിലൂടെ വില്‍ക്കാം. കര്‍ഷകര്‍ക്ക് റബര്‍ഷീറ്റിന്റെ ഗ്രേഡും വിലയും അപ്ലോഡഡ് ചെയ്യാനും വില പേശാനുമുള്ള അവസരം ഉണ്ടായിരിക്കും.

അതേസമയം കര്‍ഷക കൂട്ടായിമകള്‍ക്കും മറ്റും റബര്‍ഷീറ്റുകള്‍ ശേഖരിച്ച് വന്‍കിട കമ്പനികള്‍ക്കും വ്യാപാരികള്‍ക്കും വില്‍ക്കാം. മിനിമം തൂക്കം നിശ്ചയിച്ചേക്കും. റബര്‍ബോഡിന്റെ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റും ലഭ്യമാണ്. പുതിയ സംവിധാനം അടുത്ത മാസത്തോടെ നിലവില്‍ വന്നേക്കും.