ഭര്‍ത്താവിന്റെ ഇന്‍ഷൂറന്‍സ് തുക കിട്ടാന്‍ വ്യാജമരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഭാര്യ

Crime India News

ഭര്‍ത്താവിന്റെ ഇന്‍ഷൂറന്‍സ് തുക കിട്ടാന്‍ വ്യാജമരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഭാര്യ. ഭര്‍ത്താവ് നിമേഷ് മറാത്തി മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി 45 കാരിയായ നന്ദ മറാത്തി തട്ടിയെടുത്തത് 18 ലക്ഷം രൂപയാണ്. ഇവര്‍ മൂന്നു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്നു. ഗുറാത്തിലെ അഹമ്മദ്ബാദ്ദിലണ് സംഭവം.

നന്ദ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയത് ഹരികൃഷ്ണ സോണി എന്നയാളുടെ സഹായത്തോടെയാണെന്ന് ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന് തൊഴിലില്ലെന്നും തന്റെ കൂടെ ജീവിക്കാന്‍ അര്‍ഹതയില്ലെന്നും പറഞ്ഞാണ് നന്ദ ഭര്‍ത്താവുമായി പിരിഞ്ഞത്.

15 വര്‍ഷം മുമ്പാണ് നിമേഷ് സ്വന്തം പേരില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് ഇരുപത് വര്‍ഷമായെന്നും ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും നിമേഷ് പോലീസിനോട് പറഞ്ഞു.2019ല്‍ ഭര്‍ത്താവ് മരണമടഞ്ഞെന്ന് കാണിച്ചാണ് വ്യാജമരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പണം തട്ടിയെടുത്തത്. സംഭവത്തില്‍ പ്രതി നന്ദയെയും സഹായി ഹരികൃഷ്ണ സോണിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.