മദ്യശാലകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം

Keralam News

മദ്യശാലകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം. ഇത് സംബന്ധിച്ച് ബെവ്‌കോ സര്‍ക്കുലര്‍ ഇറക്കി. ബിവറേജിന് മുന്നിലെ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും തിരക്ക് ഒഴുവാക്കാന്‍ ടോക്കണ്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പോലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഷോപ്പുകള്‍ക്ക് മുന്നിലുള്ള ആള്‍ക്കൂട്ടം ഒഴുവാക്കണം. വൃത്തങ്ങള്‍ വരച്ച് അതില്‍ മാത്രം ആള്‍ക്കാരെ നിര്‍ത്തണം. തിരക്കുള്ള ഔട്ട്‌ലെറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. 20 ലക്ഷം വരെ കച്ചവടം നടത്തിന്നിടത്ത് 3 മൂന്ന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം. 34 ലക്ഷം വരെ 4 കൗണ്ടറുകളും ,50 ലക്ഷത്തിന് മുകളില്‍ കച്ചവടെ നടത്തുന്നിടത്ത് 6 ല്‍ കുറയാത്ത കൗണ്ടറുകളും ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. മദ്യം വാങ്ങാനെത്തുന്നവരെ മാന്യമായി പരിഗണിക്കണമെന്നും കുടിവെള്ളം അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മദ്യശാലകള്‍ക്ക് മുന്നില്‍ ഉണ്ടാകുന്ന ആള്‍ക്കൂട്ടത്തില്‍ ആശങ്കയുണ്ടെന്നതില്‍ ഹൈക്കോടതി ഇന്നലെ ബെവ്‌കോയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. മരണത്തിനും വിവാഹത്തിനും വരെ ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ നിയന്ത്രണങ്ങള്‍ ഇല്ലായെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം.