മാലിക് ചിത്രത്തിനെതിരെ എൻ.എസ് മാധവൻ

Keralam News

മാലിക് എന്ന ചിത്രത്തെ ബന്ധപ്പെടുത്തി ഒരുപാട് വിമർശനങ്ങളും അഭിപ്രായങ്ങളുമാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. തന്റെ സാങ്കല്പിക സൃഷ്ടി മാത്രമാണ് മാലിക് എന്നാണു അതിന്റെ സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ എൻ.എസ് മാധവൻ മഹേഷ് നാരായണനോട് അഞ്ചു ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇസ്ലാമോഫോബിയ ഉള്ള ഉള്ളടക്കമാണ് ഈ ചിത്രത്തിന്റേത് എന്നാണ് എൻ.എസ് മാധവൻ പറയുന്നത്.

എത്രതന്നെ ഫഹദ് ഫാസിലിന്റെ അഭിനയ മികവിൽ പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും അത്രയധികം തന്നെ വിമർശനങ്ങൾക്കും ഈ ചിത്രം വേദിയാവുന്നുണ്ട്. ചിത്രത്തിലെ പല സംഭവങ്ങളെയാണ് അതിനു കാരണമായി കാണിക്കുന്നത്.

  1. ക്രിമിനലുകളുടെ കേന്ദ്രമായി ലക്ഷദ്വീപിനെ എന്തുകൊണ്ട് കാണിച്ച്?
  2. എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിക്കുന്നു, അതും പച്ചകൊടിയേന്തിയത്?
  3. ചിത്രത്തിൽ കാണിക്കുന്ന പോലീസ് വെടിവെപ്പ് കേരളത്തിലെ തന്നെ വലിയ വെടിവെപ്പാകുമ്പോൾ അതിൽ സർക്കാർ ഇടപെടൽ ഇല്ലാതിരിക്കുമോ?
  4. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു വിഭാഗം മാത്രം എങ്ങനെ ഭീകരവാദത്തോടടുക്കുന്നു?
  5. മഹല്ല് കമ്മിറ്റി എന്തുകൊണ്ടാണ് ക്യാമ്പിനുള്ളിലേക്ക് ക്രിസ്ത്യാനികളെ കയറ്റുന്നില്ല?