തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭാഗമായില്ലെന്ന് കണ്ടെത്തി വി കെ മധുവിനെ സിപിഎം തരംതാഴ്ത്തി

Local News Politics

തിരുവനന്തപുരം: അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച പറ്റിയെന്നു കണ്ടെത്തിയതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ മധുവിനെ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. തെരഞ്ഞെടുപ്പിലെ പ്രചാരണത്തോടനുബന്ധിച്ച് മധുവിനെതിരെ നൽകിയ പരാതികൾ അന്വേഷിച്ച് സത്യമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

പരാതി അന്വേഷിക്കുന്നതിനായി മൂന്നു പേരുടെ സമിതിയെ ജില്ലാ കമ്മിറ്റി നിയോഗിച്ചിരുന്നു. വി കെ മധുവിന്റെ അടുത്തുനിന്നുള്ള വിശദീകരണവും സംഘം കേട്ടിരുന്നു. ഇതിനു ശേഷമാണ് മധുവിന് തെറ്റ് പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ എൽ‍ഡിഎഫ് വിജയം നേടിയെങ്കിലും തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രചാരണങ്ങളിലും പ്രവർത്തനങ്ങളിലും മധുവിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ നേതാക്കളുടെ പരാതി. തുടക്കത്തിൽ മധുവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതിനു ശേഷം ജി. സ്റ്റീഫനെ സ്ഥാനാർത്ഥയായി പ്രഖ്യാപിച്ചതോടെ മധു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഭാഗ്യായില്ലെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.