നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

Crime Local News

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വൻ സ്വർണവേട്ട. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.
തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീർ, മലപ്പുറം സ്വദേശി അഫ്സൽ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. യൂസഫിൽ നിന്നും 966 ഗ്രാം, മുനീറിൽ നിന്നും 643 ഗ്രാം, ബഷീറിൽ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വർണ്ണവും കണ്ടെത്തിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ചത്.