പുൽപ്പള്ളിയിൽ പ്രണയം നടിച്ച് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Crime Local News

പുല്‍പ്പള്ളി : യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി.വി സനൂപ് (26) ആണ് പുൽപ്പള്ളി പോലീസിന്റെ പിടിയിലായത്. 2019 – ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പഠന സമയത്തുള്ള പരിചയം മുതലെടുത്ത് പുല്‍പ്പള്ളി സ്വദേശിനിയായ പരാതിക്കാരിയുമായി അടുക്കുകയും പ്രണയം നടിച്ച് പ്രതി നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു. കഴിഞ്ഞ 21നാണ് യുവതി പുല്‍പ്പള്ളി പോലീസില്‍ പരാതി സമര്‍പ്പിച്ചത്.

യുവതിയുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി അപ്ലോഡ് ചെയ്തിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുമാണ് പെൺകുട്ടിയുടെ പരാതി. ഇന്ന് രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.