കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ അബ്ബാസ് ഫൈസി വഫാത്തായി.

Breaking News

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായിരുന്ന പരേതനായ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ അരിക്കത്ത് അബ്ബാസ് ഫൈസി (55) മക്കയില്‍ അന്തരിച്ചു. മക്കയില്‍ ഹറമിനടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു.ഖബറടക്കം മക്കയില്‍ നടക്കും.മാതാവ് പരേതയായ മുരിങ്ങേക്കല്‍ ഫാത്തിമ.ഭാര്യ:ഹഫ്‌സത്ത് പൊന്മള.മക്കള്‍: മുഹമദ് ഫാസില്‍,മുഹമ്മദ് റഷാദ്,മുഹമ്മദ് സിനാന്‍,മുഹമ്മദ് ഷംവീല്‍.സഹോദരങ്ങള്‍: അഡ്വ. അയ്യൂബ്, ഉമ്മര്‍, അബ്ദുല്‍ അസീസ്, അബ്ദുസമദ്, അബ്ദുറഹ്മാന്‍, സഫിയ, റുഖിയ, ജമീല