ഷോർട്ട് സർക്യൂട്ട്: അരൂരിൽ സീഫുഡ് കമ്പനിയിൽ തീപ്പിടുത്തം

Keralam News

ആലപ്പുഴ: അരൂർ ചന്തിരൂരിലെ പ്രീമിയർ സീഫുഡ് കമ്പനിയിൽ തീപിടുത്തം . കെട്ടിടത്തിന്‍റെ മുകൾ നിലയിലാണ് തീപിടിച്ചത് . തൊഴിലാളികൾക്കാർക്കും പരുക്കുകളില്ല . ഫാക്ടറിയക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചേർത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടു കാരണമെന്നാണ് പോലീസ് പറഞ്ഞത്.