ചെമ്മന്‍കടവ് ഹൈസ്‌കൂളിനെ കായിക മേഖലയിലേക്ക് പിടിച്ചുയര്‍ത്തി മുന്‍ പ്രധാനധ്യാപകന്‍ ആലിക്കുട്ടി മാസ്റ്റര്‍ വിട പറയുമ്പോള്‍..

Breaking Local News

മലപ്പുറം: ചെമ്മന്‍കടവ് ഹൈസ്‌കൂളിനെ കായിക മേഖലയിലേക്ക് പിടിച്ചുയര്‍ത്തിയ മുന്‍ പ്രധാനധ്യാപകന്‍ ആലിക്കുട്ടി മാസ്റ്റര്‍(70) വിട പറഞ്ഞു. ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. ഹൈസ്‌കൂളിലെ മുന്‍ ബയോളജി അധ്യാപകനും പിന്നീട് സ്‌കൂളിലെ പ്രധാധ്യാപകനുമായി മാറിയ ആലിക്കുട്ടിക്കു മാസ്റ്റര്‍ക്കു തലമുറകളുടെ ശിഷ്യഗണങ്ങളുണ്ട്.
കര്‍ക്കശക്കാരനായിരുന്ന ആലിക്കുട്ടിമാസ്റ്ററാണ് ചെമ്മന്‍കടവ് സ്കൂളിനെ കായിക മേഖലയിലേക്കു പിടിച്ചുയര്‍ത്തിക്കൊണ്ടുവന്നത്. ആദ്യകാലങ്ങളില്‍ പാഠഭാഗങ്ങള്‍ പഠിക്കാതെ വരുന്ന കുട്ടികളെല്ലാം ആലിക്കുട്ടി മാസ്റ്ററുടെ ചൂരലിന്റെ വേദനയറിയുമ്പോള്‍ സ്‌കൂളിലെ കായിക പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആലിക്കുട്ടിമാസ്റ്ററുടെ പ്രത്യേക ഇളവുണ്ടായിരുന്നു. ഹോക്കിയില്‍ ചെമ്മന്‍കടവ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദേശീയ മത്സരങ്ങളില്‍വരെ പങ്കെടുത്തതിലും കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ആലിക്കുട്ടിമാസ്റ്റര്‍ വഹിച്ച പങ്കും വലുതാണ്. സ്‌കൂളിലെ കായികാധ്യാപകനായ മുഹമ്മദ് ഷറഫുദ്ദീന്‍ റസ്‌വി മകനുമാണ്.
മകന്‍ സ്‌കൂളിലെ കായികാധ്യാപകനാകുന്നതിനു മുമ്പുതന്നെ സ്‌കൂളിലെ കായിക പരിശീലനത്തില്‍ സജീവമായി ഇടപെട്ടിരുന്നു. ആദ്യകാലത്ത് ഓടാനും ചാടാനും കഴിവുള്ള നിര്‍ധന കുട്ടികള്‍ക്ക് സ്വന്തംകൈയില്‍നിന്നും പണം ചെലവഴിച്ചു ബൂട്ടും, ജേഴ്‌സികളും വാങ്ങിച്ചു നല്‍കുന്നതും പതിവായിരുന്നു.
ഭാര്യ: സാബിറ. മക്കള്‍: ഡോ. മുഹമ്മദ് ശറഫുദ്ദീന്‍ റസ്‌വി (അധ്യാപകന്‍, പി.എം.എസ്.എ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെമ്മങ്കടവ്), മുഹമ്മദ് കുട്ടി (മാനേജര്‍, ബാങ്ക് ഓഫ് ബറോഡ, മുംബൈ), മുഹമ്മദ് ശിഹാബ് (ടെലികോം എന്‍ജിനിയര്‍, ബാംഗ്ലൂര്‍), ഫസീല (അധ്യാപിക, എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടൂര്‍).
മരുമക്കള്‍: മുഹമ്മദ് റഷീദ് (അധ്യാപകന്‍, എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടൂര്‍), ഷഹറുബ, ഷംന, സുഹൈല.
ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് ചോലക്കല്‍ കോങ്കയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.