രാഹുൽ ഗാന്ധിക്കെതിരെ അമരീന്ദർ സിംഗ് : ജാലിയൻ വാലാബാഗ് പുനരുദ്ധാരണം അഭിനന്ദനാർഹം

India News Politics

ജാലിയൻ വാലാ ബാഗ് സ്മാരക പുനരുദ്ധാരണ വിഷയത്തിൽ കോൺഗ്രസ്സിൽ പുതിയ വാഗ്വാദങ്ങൾക്ക് വഴിമരുന്നിട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പുനരുദ്ധാരണം ചരിത്രത്തെ വളച്ചൊടിക്കാനാണെന്ന കോൺഗ്രസ് നിലപാട് തള്ളി കേന്ദ്രത്തെ അമരിന്ദർ സിംഗ് അഭിനന്ദിച്ചു. ഉചിതമായ തീരുമാനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

പുനരുദ്ധാരണം നടത്തിയ ജാലിയൻവാലാബാഗ് സമുച്ചയം ആഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങിൽ പഞ്ചാബ് മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഒരു രക്തസാക്ഷിയുടെ മകനായ തനിക്ക് രക്തസാക്ഷികളുടെ വില അറിയാമെന്നും സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കെടുക്കാത്തവർ രക്തസാക്ഷികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് ചെയ്യുന്നതെന്നും അതിന്റെ ഭാഗമാണ് ജാലിയൻ വാല ഭാഗ് നവീകരണമെന്നും രാഹുൽ ഗാന്ധി രൂക്ഷഗമായ ഭാഷയിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതേ നിലപാട് പിന്നീട് കോൺഗ്രസ്സും ആവർത്തിച്ചു.

കോൺഗ്രസ് നിലപാട് തള്ളി കേന്ദ്രത്തിന്റെ തീരുമാനത്തെ പ്രശംസിക്കുകയാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ചെയ്തത്. പുനരുദ്ധാരണം മനോഹരവും ഉചിതവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രസ്തുത വിഷയത്തിൽ സമരം തുടങ്ങാനിരിക്കെ സംസ്ഥാന മുഖ്യമന്ത്രിയുടെ നിലപാട് ആശങ്ക ഉയർത്തിയിട്ടുണ്ട്.

നവജ്യോതി സിംഗ് സിദ്ധുവിനെ സംസ്ഥാനാധ്യക്ഷനാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് ശേഷം അമരിന്ദർ സിംഗും കോൺഗ്രസും തമ്മിൽ നല്ല ബന്ധമല്ല ഉള്ളത്. കേന്ദ്രത്തിന് എതിരെയുള്ള ഒളിയമ്പാണ് ക്യാപ്റ്റന്റെ പരാമര്ശമെന്നും റിപോർട്ടുകൾ ഉണ്ട്.