കള്ളക്കടത്തിനെതിരെയുള്ള കസ്റ്റoസ് പ്രിവന്റീവ് വിഭാഗത്തിന്റെ പോരാട്ടം തുടരുന്നു:,3.87 കോടി രൂപ വിപണി മൂല്യം ഉള്ള 6.3 കിലോ ഗ്രാം സ്വർണ്ണം പിടികൂടി

Breaking Crime Keralam Local News

കോഴിക്കോട് : ഈ കഴിഞ്ഞ ഒരു ആഴ്ചക്കിടെ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റoസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ 3.87 കോടി രൂപ വിലമതിക്കുന്നതും വിവിധ മാർഗങ്ങൾ അവലംബിച്ചു കടത്താൻ ശ്രമിച്ചതുമായ 6304 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണ്ണം. പതിവ് രീതികളിൽ ഒന്നായ ശരീരഭാഗങ്ങളിലൂടെ ഒളിച്ചു കടത്തുന്നത്തിനു പുറമെ വ്യാപരാവശ്യങ്ങൾക്കായി കൊണ്ടുവന്ന ചുരിദാറുകളിൽ കുഴമ്പ് രൂപത്തിൽ തേച്ചു പിടിപ്പിച്ച നിലയിലും കടലാസ് ഷീറ്റ്കൾക്ക് ഇടയിലും ഫ്ലവർ വയ്സുകൾക്കിടയിലും ഒക്കെ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്ന രീതികളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

92 ലക്ഷം രൂപ വില മതിക്കുന്ന 1462 ഗ്രാം തൂക്കം ഉള്ള 24 കാരറ്റ് സ്വർണമാണ് ഒരു യാത്രക്കാരി അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചു കൊണ്ട് വന്ന സ്വർണ്ണമിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. മറ്റു മാർഗങ്ങൾ ആയ ചുരിദാറുകൾക്കിടയിൽ സ്വർണമിശ്രിതം തേച്ചു പിടിപ്പിക്കൽ, കടലാസ് ഷീറ്റ്കളിലും കടലാസ് പെട്ടിയിലും ഒളിപ്പിക്കൽ, സ്വർണമിശ്രിതത്തിന്റെ പൊടി കവറുകളിൽ ആക്കി ഫ്ലവർ വയ്സിൽ ഒളിപ്പിക്കൽ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 5 സംഭവങ്ങളിലൂടെ പിടിച്ചെടുത്ത സ്വർണമിശ്രിതത്തിൽ നിന്നും വേർതിരിക്കാൻ ആയത് 24 കാരറ്റ് പരിശുദ്ധവും 1.17 കോടി രൂപ വിപണി മൂല്യം ഉള്ളതുമായ 1892 ഗ്രാം സ്വർണമാണ്. ഈ കേസുകളിൽ മൂന്നു യാത്രക്കാരെ അറസ്റ്റ് ചെയ്യുകയുണ്ടായി.