ഉത്സവം കഴിഞ്ഞു മടങ്ങവെ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Breaking Local News

തിരൂർ: ഉത്സവം കഴിഞ്ഞു സുഹൃത്തുമൊന്നിച്ച് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരൂർ നിറമരുതൂരിലെ കുമാരൻ പടി അയ്യപ്പൻകാവിനു സമീപം താമസിക്കുന്ന കാട്ടിപ്പറമ്പിൽ രഘു ശ്രീജ ദമ്പതികളുടെ മകൻ ശ്രീരാഗ് (21) ആണു മരണപ്പെട്ടത്. സഹയാത്രികനും അയൽവാസിയുമായ ശ്യാംജിത്തിനെ (23) പരിക്കുകളോടെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെ മൂന്നരയോടെ തിരൂർ നടുവിലങ്ങാടിയിലായിരുന്നു അപകടം. വെള്ളിയാഴ്ച വൈരങ്കോട് തെയ്യാട്ടുത്സവത്തിൻ്റെ ഭാഗമായ കൊടി വരവുകൾ കാണാൻ പോയതായിരുന്നു. പുലർച്ചെ കാളവരവുകളും കണ്ടാണ് ഇരുവരും മടങ്ങിയത്‌.ശ്രീരാഗ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.ടി.ഡി.ആർ.എഫ്.പ്രവർത്തകരായ ആഷിക്, ഉഷ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. ശ്രീരാഗിൻ്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.