കോട്ടയത്ത് ആസിഡ് കുടിച്ച് ആത്മഹത്യാശ്രമം ; നാലംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു

Crime Keralam News

കോട്ടയം : നാലംഗ കുടുംബം നടത്തിയ ആത്മഹത്യാശ്രമത്തിൽ രണ്ടുപേർ മരിച്ചു. കോട്ടയം ബ്രഹ്മമംഗലത്ത് സുകുമാരന്റെ ഭാര്യ സീന(54), മൂത്തമകള്‍ സൂര്യ (27) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകള്‍ സുവര്‍ണയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി 10.55ഓടുകൂടിയാണ് സംഭവം. ഈയടുത്ത് സുകുമാരന്റെ മൂത്തമകള്‍ സൂര്യയുടെ വിവാഹം മുടങ്ങിയിരുന്നു. അതിന്റെ മാനസിക പ്രയാസം മൂലമാകാം ആത്മഹത്യയെന്നാണ് പോലീസിന്റെ അനുമാനം. അയൽവാസികളാണ് ആദ്യം വിവരമറിഞ്ഞത്.

സൂര്യയും സുവർണ്ണയും അടുത്തിടെ മാനസികചികിത്സ നടത്തിയിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി.