വിദൂര പഠന വിദ്യാർത്ഥികളെ അവഗണിച്ച് കാലിക്കറ്റ് സർവ്വകലാശാല ;പരീക്ഷാകേന്ദ്രത്തിൽ വിവരമറിയിക്കാതെ ബി.കോം പരീക്ഷ;ബുദ്ധിമുട്ടിയത് 90 വി​ദ്യാ​ര്‍​ഥി​കൾ

Education Keralam News

തൃ​ശൂ​ര്‍: പ​രീ​ക്ഷ ന​ട​ക്കു​ന്ന വി​വ​രം പ​രീ​ക്ഷ കേ​ന്ദ്രം അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ വിദൂര പഠന വി​ദ്യാ​ര്‍​ഥി​ക​ളെ സമ്മർദ്ദത്തിലാക്കി കാലിക്കറ്റ് സർവ്വകലാശാല. ബി.​കോം ര​ണ്ടാം സെ​മ​സ്​​റ്റ​റി​ല്‍ ബേ​സി​ക്​ ന്യൂ​മ​റി​ക്ക​ല്‍ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ​വ​രാ​ണ്​ സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം കുരുക്കിലായത്. സ​ര്‍​വ​ക​ലാ​ശാ​ല ന​ല്‍​കി​യ ഹോ​ള്‍ ടി​ക്ക​റ്റു​മാ​യി ചെ​മ്പു​ക്കാ​വ്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ അ​ഡ്വാ​ന്‍​സ്​​ഡ്​ സ്​​റ്റ​ഡീ​സി​ല്‍​ പ​രീ​ക്ഷ എ​ഴു​താ​ന്‍ എ​ത്തി​യ​ കുട്ടികൾ സ​മ​യ​മാ​യി​ട്ടും ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥാ​പ​ന അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോഴാണ് പ​രീ​ക്ഷ അ​റി​യി​പ്പ്​ ല​ഭി​ച്ചില്ലെന്ന വിവരമറിയുന്നത്.

ഹാൾ ടിക്കറ്റിൽ നോക്കി പരീക്ഷയുണ്ടെന്ന് മനസ്സിലായതോടെ സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടപ്പോഴാണ് അ​റി​യി​ക്കാ​ന്‍ വി​ട്ടു​പോ​യ​താ​ണെ​ന്ന് മനസ്സിലായത്. ഇതോടെ ഒരു മണിക്കൂറിനുള്ളിൽ പരീക്ഷയ്ക്കായി ക്ലാസ് മുറികൾ ഒരുക്കുകയും നി​ശ്ച​യി​ച്ച സ​മ​യ​വും ക​ഴി​ഞ്ഞ്​ ഒ​രു​മ​ണി​ക്കൂ​റി​നു​ശേഷം​ പ​രീ​ക്ഷ നടത്തുകയും ചെയ്തു. ഇ.മെയിൽ വഴി ലഭിച്ച ചോദ്യപ്പേപ്പർ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകുകയാണ് ചെയ്തത്. ഏറെ സമ്മർദ്ദത്തോടെ പരീക്ഷ എഴുതേണ്ടി വന്നതിൽ പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.