കൊച്ചിയില്‍ മയക്കുമരുന്ന് വിതരണക്കാരുടെ വീടുകളില്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് റെയ്‌ഡ്

Crime Keralam News

കൊച്ചി : ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടെ മയക്കുമരുന്ന് വിതരണക്കാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് റെയ്ഡ്. ഡി.ജെ പാര്‍ട്ടികള്‍ക്കായി സ്‌പെയിനില്‍ നിന്നും എത്തിച്ച സിന്തറ്റിക് ലഹരി കണ്ടെത്താനാണ് കൊച്ചി, ബംഗളൂരു കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകള്‍ സംയുക്തമായി റെയ്ഡ് നടത്തിയത്.

സ്‌പെയിനില്‍ നിന്ന് ബംഗളൂരുവില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം കേരളത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നുവെന്നാണ് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരം. മയക്കുമരുന്ന് വിതരണം ചെയ്യുന്നവരുടെയും ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവരുടെയും വീടുകളിലാണ് റെയ്ഡ് നടത്തിയത്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ലഹരി ഉപയോഗം തടയാൻ പരിശോധന വ്യാപിപ്പിക്കാനാണ് കസ്റ്റംസിന്റെ നീക്കം.