സ്‌കൂട്ടറില്‍ കഞ്ചാവ് കടത്ത് : യുവാവിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Crime Local News

മഞ്ചേരി : സുസുകി സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ യുവാവിനെ മഞ്ചേരി എന്‍ ഡി പി എസ് സ്‌പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി പൂല്ലൂര്‍ ചെവിടംകുഴി സല്‍മാനുല്‍ ഫാരിസ് (38)നെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2022 സെപ്തംബര്‍ 22 ന് തിരുവാലി ചെള്ളിത്തോടുവെച്ച് കാളികാവ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.ഷിജുമോനും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് . ഇയാളില്‍ നിന്ന് 30 കിലോ കഞ്ചാവും കണ്ടെടുത്തിരുന്നു.
മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറായിരുന്ന കെ എസ് നിസാം ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി