മഹിളാ മന്ദിരത്തില്‍ നിന്നും യുവതികൾ ചാടിപ്പോയി; പോലീസ് അന്വേഷണം തുടങ്ങി

Local News

എറണാകുളം: മൂന്നു യുവതികൾ ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും ചാടിപ്പോയി. ഒരു കേസിൽ അകപ്പെട്ട മഹിളാമന്ദിരത്തിൽ വന്ന കല്‍ക്കത്ത സ്വദേശിയായ പത്തൊൻപതു വയസ്സുക്കാരിയും, സംരക്ഷണം നൽകാൻ ആരുമില്ലാത്തതിനാൽ സാമൂഹ്യനിതീവകുപ്പ് വഴി മഹിളാമന്ദിരത്തിൽ എത്തിയ രണ്ട് പതിനെട്ടു വയസ്സുള്ള യുവതികളുമാണ് ചാടിപ്പോയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ഇവർ ചാടിപ്പോയത്.

കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നും ഇരുമ്പുദണ്ഡില്‍ സാരി കെട്ടിയ ശേഷം താഴേക്ക് ഇറങ്ങിയാണ് ഇവർ രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.തങ്ങൾ പുറത്തേക്ക് പോവുകയാണെന്നും ഇനി അന്വേഷിക്കേണ്ടന്നും മൂന്നു പേരും പോകുന്നതിനു മുൻപ് കത്തെഴുതിയിരുന്നു. പല തവണ യുവതികൾ പുറത്തു പോകണമെന്ന് ആവശ്യം അറിയിച്ചിരുന്നതായി മഹിളാമന്ദിരത്തിലെ അധികൃതർ പറഞ്ഞു.

അധികൃതർ പരാതി നൽകിയതിനെ തുടർന്ന് മരട് പൊലീസ് യുവതികൾക്കായി അന്വേഷണത്തെ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്ക് പോവാനായി വേറെ ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോ എന്നും സംശയമുണ്ട്. മൂവരുടെയും ഫോണ്‍ നമ്പര്‍ വെച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.