കേന്ദ്ര സർക്കാരും കേരളം സർക്കാരും ഒരുപോലെ; സർക്കാർ നോക്കുന്നത് കമ്മീഷൻ മാത്രമെന്നും കെ.സുധാകരൻ

Keralam News Politics

കണ്ണൂർ: കമ്മീഷൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എന്ത് നിർമ്മിക്കുന്നുണ്ടെങ്കിലും സർക്കാർ അതിൽ നിന്നും കമ്മീഷൻ പറ്റുമെന്നും, റെയിലും ജലപാതയുമെല്ലാം കമ്മീഷൻ അടിച്ചെടുക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളാണെന്നും അദ്ദേഹം ആരോപിച്ചു.

അനിയൻ ബാവ ചേട്ടൻ ബാവ എന്ന പോലെയാണ് കേരളവും കേന്ദ്രവുമുള്ളത്. എപ്പോഴും ലാഭവിഹിതമാണ് സർക്കാർ നോക്കുന്നത്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സർക്കാർ യുപിഎ സർക്കാർ ഉണ്ടാക്കിയതെല്ലാം വിറ്റു തുലയ്ക്കുന്നത് പോലെ തന്നെയാണ് കേരളത്തിലെ ഇടത് സർക്കാർ ചെയ്യുന്നതും. മുട്ടിൽ മരംമുറി കേസിന്റെ തെളിവുകൾ മാധ്യമങ്ങളുടെ കയ്യിൽ ഉണ്ടെന്ന് അറിയുന്നതിനാൽ കേസിൽ അന്വേഷണം ഉണ്ടായാൽ അത് മുഖ്യമന്ത്രിയിലേക്കുമെത്തും. അഴിമതിക്ക് പുറകിലുള്ളത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ട് നടത്തിയ കള്ളക്കടത്തിൽ ഇന്ന് കേസ് നടക്കുന്നുണ്ടോയെന്നു അദ്ദേഹം ചോദിച്ചു. നാലു വർഷത്തോളം ഒപ്പമുണ്ടായിരുന്ന സ്വപ്‍ന സുരേഷിനെ ഇന്ന് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുധാകരൻ വിമർശിച്ചു.