ജിദ്ദയിൽ കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Keralam News Pravasi

ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ മാസം മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ റംലത്ത്(50) ആണ് മരിച്ചത്.

ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ മാസം ഏഴിന് മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ റാബഖില്‍ വെച്ച് ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു.