പാലക്കാട് മത്സരയോട്ട പരിശീനത്തിനിടെ മൃഗങ്ങളോട് കൊടും ക്രൂരത

Crime Keralam News

പാലക്കാട് : മത്സരയോട്ട പരിശീനത്തിനിടെ മൃഗങ്ങളോട് കാണിച്ചത് കൊടും ക്രൂരത. പാലക്കാട് ദേശീയ പാതയില്‍ ആലത്തൂരിനും കണ്ണന്നൂരിനുമിടയിൽ സംഘടിപ്പിച്ച കാളവണ്ടിയുടെയും കുതിര വണ്ടിയുടെയും പരിശീലനയോട്ടത്തിലാണ് അക്രമം അഴിച്ചു വിട്ടത്.

പരിശീലനത്തിനിടയിൽ കുതിരയുടെ വേഗം കൂട്ടാന്‍ ഇടവേളകളില്‍ ഇലക്‌ട്രിക് ഷോക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ കഴിയുന്നത്ര വേഗതയിൽ കുതിര ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വണ്ടിയും വലിച്ചോടുന്ന കാളക്ക് അകമ്പടിയായി നിരവധി പേര് ബൈക്കിൽ പോകുന്നതും കാളയുടെ വേഗത കുറയുന്നേരം കൈമുട്ട് കൊണ്ട് അതിന്റെ കഴുത്തിനിടിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

പുതുവത്സരത്തോടനുബന്ധിച്ച്‌ തമിഴ്‌നാട്ടില്‍ നടക്കുന്ന മത്സരയോട്ടത്തിന് മുന്നോടിയായാണ് ദേശീയ പാതയില്‍ പരിശീലനം സംഘടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന.