വ്യാജ ആര്‍.ടി.പി.സി.ആര്‍ ഉപയോഗിച്ച് അതിര്‍ത്ഥി കടക്കാന്‍ ശ്രമം: ഏഴു പേര്‍ പിടിയില്‍

News

വ്യാജ ആര്‍.ടി.പി.സി.ആര്‍ ഉപയോഗിച്ച് അതിര്‍ത്ഥി കടക്കാന്‍ ശ്രമിച്ച ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേരള കര്‍ണാടക അതിര്‍ത്ഥിയായ തലപ്പാടിയില്‍ വെച്ചാണ് പോലീസ് മംഗളൂരു ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരില്‍ ആറു കാസര്‍ക്കോട് സ്വദേശികളും ഒരു മംഗളൂരു സ്വദേശിയുമാണുള്ളത്.

സമാന സംഭവങ്ങള്‍ ഇതിനു മുമ്പും കേരള കര്‍ണാടക അതിര്‍ത്ഥികളില്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഇപ്പോള്‍ കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. ക്യൂ.ആര്‍ കോഡ് മറ്റു പേരു വിവരങ്ങള്‍ എന്നിവ എഡിറ്റ് ചെയ്താണ് ആളുകള്‍ അതിര്‍ത്ഥി കടക്കാന്‍ ശ്രമിക്കുന്നത്.