ആഡംബര വാഹനത്തിനു പോലീസിന്റെ 35,000 രൂപ പിഴ

Keralam News

താമരശ്ശേരി: ആഡംബര കാറിനു മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയത് 35,000 രൂപ. മലപ്പുറം സ്വദേശിയുടെ റോൾസ് റോയ്‌സ് കാർ നികുതി അടയ്ക്കാതെ റോഡിലിറക്കിയതിനാണ് പിഴയിട്ടത്. കഴിഞ്ഞ മാർച്ചിലാണ്‌ ദുബായിൽ നിന്നും കേരളത്തിലേക്ക് ഈ വാഹനം കൊണ്ട് വന്നത്. എന്നിട്ടു ഇതുവരെയും വാഹനത്തിന്റെ നികുതി അടച്ചിരുന്നില്ല.

താമരശ്ശേരിയിൽ വെച്ചായിരുന്നു കാറിനെ പിടികൂടിയത്. കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ അനൂപ് മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. എ.എം.വി.ഐമാരായ ധനുഷ്, രാജേഷ് എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നു. സ്ഥിര പരിശോധനയ്ക്കിടയിലാണ് ഈ വാഹനവും പരിശോധനയിൽ പെട്ടത്. തുടർന്ന് നികുതിയടയ്ക്കാതെ വെട്ടിപ്പ് നടത്തിയതാണെന്നും അറിഞ്ഞത്.