ഗോൾഡ് ഫിഷുകൾ ആവാസ്ഥവ്യവസ്ഥയെ തകരാറിലാക്കും

International News

അലങ്കാര മത്സ്യമായ ഗോൾഡ് ഫിഷുകളെ ജലാശയങ്ങളിലേക്കിടുന്നത് ആവാസ്ഥവ്യവസ്ഥയെ തകരാറിലാക്കും. യു.എസിലെ മിനസോട്ട മുനിസിപ്പൽ അധികൃതരാണ് ഇത് സംബന്ധിച്ചു സാമൂഹ്യ മാധ്യമം വഴി മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.

സാധാരണയായി വീടുകളിൽ ബൗളിലോ പാത്രങ്ങളിലോ ആണ് ഗോൾഡ് ഫിഷുകളെ വളർത്താറുള്ളത്. എന്നാൽ ഷൂവിന്റെ അത്രയും വലിപ്പമുള്ള അസാധാരണമായ ഗോൾഡ് ഫിഷിനെ മിനിസോട്ടയിലെ കെല്ലർ തടാകത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനാലാണ് പുതിയ മാർഗനിർദ്ദേശം മുനിസിപ്പൽ കൊണ്ടുവന്നിരിക്കുന്നത്.

ഗോൾഡ് ഫിഷുകളെ പൊതു കുളങ്ങളിലോ തടാകങ്ങളിലോ ഇടുമ്പോൾ അവ പെട്ടെന്ന് വളരുകയും, വെള്ളത്തിനുള്ളിലെ ചെറുജീവികളെയും സസ്യങ്ങളെയും ഭക്ഷിക്കുകയും ചെയ്യും. ഇത് ആ ജലാശയത്തിന്റെ തനത് സ്വഭാവത്തെ ഇല്ലാതാക്കുകയും മൊത്തത്തിലുള്ള ആവസ്ഥവ്യവസ്ഥയെ തകിടം മറയ്ക്കുകയും ചെയ്യും. മിനസോട്ട മുനിസിപ്പൽ അധികൃതർ പുതിയ നിർദ്ദേശത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.