യു.കെ വിദ്യഭ്യാസം 60% വരെ കുറഞ്ഞ ചെലവില്‍; വ്യത്യസ്തമായ പദ്ധതിയുമായി ശ്രദ്ധനേടി ഗ്രാജ്വേറ്റര്‍

Education Feature Keralam News

കുറഞ്ഞ ചിലവില്‍ യു.കെ ഡിഗ്രി സ്വന്തമാക്കാനുള്ള അവസരവുമായി ഗ്രാജ്വേറ്റര്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിഗ്രി ഇന്നും സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുന്നത് പഠിക്കാനുള്ള ഉയര്‍ന്ന ചെലവാണ്.
അതിനുള്ള പരിഹാരമാണ് ഗ്രാജ്വേറ്റര്‍ അവതരിപ്പിക്കുന്നത്. വിദേശ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ കേരളത്തിലെ സ്റ്റഡി സെന്ററിലിരുന്ന് പഠിക്കാവുന്ന രീതിയിലുള്ള കോഴ്‌സാണ് ഗ്രാജ്വേറ്റര്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ പഠിക്കുന്ന സ്റ്റഡി സെന്ററും അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ യു.കെ ഡിഗ്രി സ്വന്തമാക്കാന്‍ ചുരങ്ങിയത് 40 ലക്ഷത്തോളം രൂപ ചിലവുണ്ട്. ഗ്രാജ്വേറ്റര്‍ തിരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റി വഴി പഠിക്കുമ്പോള്‍ ഇത് 15 ലക്ഷം രൂപയുലൊതുങ്ങും.

ഇന്ത്യയിലേയും യു.കെയിലേയും വിദ്യഭ്യാസം വ്യത്യസ്തമായ രീതിയിലാണ്. യു.കെയില്‍ ബിരുദം മൂന്നു ഘട്ടമായാണ് ചെയ്യുന്നത്. ഇതില്‍ ആദ്യത്തെ രണ്ടു ഘട്ടം നാട്ടില്‍ പഠിക്കാനും മൂന്നാമത്തെ ഘട്ടം യു.കെയിലോ മറ്റു വിദേശ രാജ്യങ്ങളിലോ പഠിക്കാനും സാധിക്കും. ഓരോ ഘട്ടം കഴിയുമ്പോഴും ഇടവേളയെടുക്കാന്‍ കഴിയുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നു. നാട്ടില്‍ പഠിക്കുന്ന ഘട്ടത്തിലെ ഫീസ് കുറവായതു കൊണ്ട് തന്നെ കുറഞ്ഞ ചിലവില്‍ ഡിഗ്രി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ ബിരുദം കഴിഞ്ഞ ശേഷം രണ്ടു വര്‍ഷം സ്റ്റേ ബാക്ക് ലഭിക്കും. ഇതിനു പുറമെ യു.കെയില്‍ തന്നെ നിരവധി പ്ലേസ്മെന്റ്, ഇന്റേണ്‍ഷിപ്പ് അവസരങ്ങളും യൂണിവേഴ്സിറ്റി ഒരുക്കുന്നുണ്ട്.

മലപ്പുറം എടപ്പാള്‍ സ്വദേശികളായ അന്‍ഷിദും വിസ്മയയുമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദേശത്ത് പഠിക്കാന്‍ താല്‍പര്യമുള്ള പല കുട്ടികളും സാമ്പത്തികമായ കാരണങ്ങള്‍ കൊണ്ട് വിദേശ പഠനം എന്ന ആഗ്രഹം ഉപേക്ഷിക്കുന്നത് കണ്ടപ്പോഴാണ് എങ്ങനെ കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള വിദേശ വിദ്യഭ്യാസം സ്വന്തമാക്കാം എന്നതിനെക്കുറിച്ച് ഇവര്‍ അന്വേഷിച്ചത്. തുടര്‍ന്നാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മനസ്സിലാക്കിയതും അത് കേരളത്തില്‍ കൊണ്ടു വന്നതും. 4 വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാജ്വേറ്റര്‍ വഴി നിലവില്‍ നൂറോളം കുട്ടികള്‍ വിദേശത്ത് പഠനം നടത്തുന്നുണ്ട്.

പൂര്‍ണമായും ഡിഗ്രി നാട്ടില്‍ പഠിക്കുന്നതിലൂടെ ചെലവ് ആറില്‍ ഒന്നായി വരെ കുറക്കാന്‍ സാധിക്കുന്നു. ഇങ്ങനെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100% പ്ലേസ്‌മെന്റും 25000 രൂപ മുതല്‍ സ്റ്റാര്‍ട്ടിംഗ് സാലറിയും ഗ്രാജ്വേറ്റര്‍ ഉറപ്പ് നല്‍കുന്നുണ്ട്. യു.കെ ഗവണ്‍മെന്റ് അഫിലിയേറ്റഡ് യൂണിവേഴ്‌സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് ചിച്ചെസ്റ്റര്‍ (university of chichester) വഴിയാണ് ബിരുദം നേടാന്‍ സാധിക്കുകയെന്നതും കോഴ്‌സിന്റെ മേന്മയാണ്. ഈ യൂണിവേഴ്‌സിറ്റി വഴി നിരവധി പേരാണ് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്.