ഗൂഗിള്‍ മീറ്റിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗൂഗിള്‍

Breaking News

ഗൂഗിള്‍ മീറ്റിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗൂഗിള്‍. പരിധിയില്ലാത്ത ഗ്രൂപ്പ് വീഡിയോ കോള്‍ അവസാനിപ്പിച്ചു. ഗൂഗിള്‍ മീറ്റ് ആപ്പ് വഴിയുള്ള ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനം ഇനി ഒരു മണിക്കൂര്‍ മാത്രമേ നീണ്ടു നില്‍ക്കുകയുള്ളൂ എന്ന് ഗൂഗിള്‍ അറിയിച്ചു. മൂന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കാണ് ഇത് ബാധകം.

55ാം മിനുറ്റില്‍ മീറ്റിംഗില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മീറ്റിംഗ് അവസാനിക്കാനായെന്ന നോട്ടിഫിക്കേഷന്‍ വരും. നോട്ടിഫിക്കേഷന്‍ ലഭിച്ച് കോള്‍ നീട്ടണമെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ഉപഭോക്താവ് പുതുക്കണമെന്നും ഗൂഗിള്‍ അറിയിച്ചു. നിലവില്‍ പരിധിയില്ലാതെ ഗ്രൂപ്പ് വീഡിയോ കോളിന് അവസരമുണ്ടായിരുന്നു.

അതേസമയം ഗ്രൂപ്പ് വീഡിയോ കോളിന് മാത്രമേ ഇത്തരത്തില്‍ പരിധി ഏര്‍പ്പെടുത്തിയിട്ടുള്ളൂ. വ്യക്തിഗത വീഡിയോ കോളുകള്‍ക്ക് ഇത് ബാധകമല്ല. 60 മിനുറ്റിന് ശേഷവും കൂടുതല്‍ ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യണമെങ്കില്‍ പ്രതിമാസം 7.99.ഡോളര്‍ (740) രൂപ) വിലയുള്ള വര്‍ക്‌സ്‌പേസ് ഇന്റിവിജ്വലിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് പുതിയ നിയമം. അപ്‌ഗ്രേഡ് ചെയ്തതിന് ശേഷം ഒരാള്‍ക്ക് 24 മണിക്കൂര്‍ വരെ കോളുകള്‍ ചെയ്യാം.

കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ മീറ്റ് വഴി പരിധിയില്ലാതെ 100 പേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ശേഷം ഇപ്പോഴാണ് മാറ്റം വരുത്തിയത്.