‘മുഹമ്മദ് ദി പോക്‌സോ ക്രിമിനല്‍’ ഷോര്‍ട്ട്ഫിലിമുമായി കൃസ്ത്യന്‍ സംഘടനയായ കാസ

Breaking Entertainment News

മലപ്പുറം: ക്രസ്ത്യന്‍ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന വിവാദമുയര്‍ന്ന നാദിര്‍ഷ ചിത്രമായ ‘ഈശോ’ക്കു പിന്നാലെ മുഹമ്മദ് ദി പോക്‌സോ ക്രിമിനല്‍ എന്ന പേരില്‍ ഷോര്‍ട്ട് ഫിലിംപുറത്തിറങ്ങുന്നു. കൃസ്ത്യന്‍ സംഘടനയായ കാസ തന്നെയാണ് മുസ്ലിംമതവികാരം ഉയര്‍ത്തിവിടുന്ന രീതിയില്‍ ഷോര്‍ട്ട്ഫിലിം പുറത്തിറക്കുന്നത്. നവംബര്‍ 19 നു ഷോര്‍ട്ട് ഫിലിം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കാസ അധികൃതര്‍ പറഞ്ഞു.
അസാമില്‍ കളിച്ചുനടന്നിരുന്ന ആറ വയസ്സുകാരിയായ പെണ്‍കുട്ടിയെ 65വയസ്സുകാരനായ മുഹമ്മദ് എന്ന ബംഗ്ലാദേശി ലൈംഗീകമായി പീഡിപ്പിക്കുന്നതാണ് കഥ. 1997ല്‍നടന്നുവെന്ന് പറയപ്പെടുന്ന ക്രൂരമായ സംഭവത്തെ ആധാരമാക്കിയാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നതെന്ന് കാസ എഫ്.ബി പോസ്റ്റില്‍ പറയുന്നു.


ഡെറിന്‍ വസ്‌കോ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശ്യം രചനയും, ഡാന്‍ വാസ്‌കോ സംഗീതവും നിര്‍വ്വഹിക്കും.അതോടൊപ്പം കാസ്റ്റ്യൂമുമായി അമല്‍ ദാസും മേക്കപ്പിനായി ഹരിപ്രിയയും ഈ ചിത്രത്തോട് സഹകരിച്ചിട്ടുണ്ട്. വിവിധ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാകും ഷോര്‍ട്ട് ഫിലിം ജനങ്ങളിലെത്തിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. അതേ സമയം ഇതൊരു തുടക്കം മാത്രമാണെന്നും ബിഗ് സ്‌ക്രീന്‍ സിനിമപോലെ വലിയ മുടക്കുമുതല്‍ ആവശ്യമുള്ളതല്ല ഷോര്‍ട്ട് ഫിലിം ടെലിഫിലിം നിര്‍മ്മിക്കുകയെന്നതെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി അതിവേഗം കൂടുതല്‍ ആളുകളിലേക്ക് ഇത് എത്തിക്കാന്‍ സാധിക്കുമെന്നും ഇത്തരത്തിലുള്ള സിനിമകള്‍ തുടര്‍ന്നും നിര്‍മ്മിക്കാന്‍ തന്നെയാണ് കാസയുടെ തീരുമാനമെന്നും ഇക്കൂട്ടര്‍ പറയുന്നു.

‘ഈശോ’ നോട്ട് ഫ്രം ദി ബൈബില്‍ എന്ന പടം ഇറക്കി നാദിര്‍ഷ ഇറക്കിയതിന് ബദലായാണ് ഇത്തരത്തില്‍ ‘മുഹമ്മദ്’ പോക്‌സോ ക്രിമിനല്‍ എന്ന പടം ഇറക്കി ക്രിസ്ത്യന്‍ സംഘടനയായ കാസ രംഗത്തുവന്നതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം വ്യാപകമായിട്ടുണ്ട്. അപ്പോള്‍ ചെക്ക് എന്നാണ് ഇതു സംബന്ധിച്ച പോസ്റ്റില്‍ കൃഷ്ണരാജ് എന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുള്ളത്. ഇതാണ് അന്തസ്സുള്ള ആണത്വത്തോടുള്ള പ്രതിക്രിയയെന്നും കുത്തിയത് ഊരി എടുത്ത് തിരികെ കേറ്റുക. ഇതുപോലെ ഒന്നോ രണ്ടോ പ്രതിക്രിയ മതി കേരളത്തിലെ മതേതരത്വം എന്ന മാങ്ങാത്തൊലി തട്ടിപ്പ് പ്രസ്ഥാനം പൂട്ടി കെട്ടാന്‍ എന്നും കൃഷ്ണരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഈ പ്രതിക്രിയ നടത്തിയ കാസ എന്ന ക്രിസ്ത്യന്‍ സംഘടനക്ക് ഞങ്ങളുടെ പൂര്‍ണ്ണ നിയമ പിന്തുണയുണ്ടെന്നും ഒരു ചുക്ക് കേസും നിങ്ങള്‍ക്ക് എതിരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല എന്റെ ക്രിസ്ത്യന്‍ സഹോദരന്മാരെയെനന്നും പറഞ്ഞാണ് കൃഷ്ണരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചു മുസ്ലിംമതസംഘടനകളൊന്നും ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.


അതേ സമയം പേരിനെച്ചൊല്ലി വിവാദമുയര്‍ന്ന നാദിര്‍ഷ ചിത്രമായ് ‘ഈശോ’ എന്ന പേര് നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും രംഗത്തുവന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കിയില്ലെന്നും സിനിമ പ്രഖ്യാപിക്കുന്നതിനു മുന്‍പായി ഫിലിം ചേംബറില്‍ ഇതു സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ നിരത്തിയാണ് സിനിമയുടെ രജിസ്‌ട്രേഷന്‍ അപേക്ഷ തള്ളിയത്.

സിനിമകളുടെ തിയറ്റര്‍ റിലീസിന് ചേംബറിന്റെറ അനുമതി വേണമെങ്കിലും ഒ.ടി.ടി. റിലീസിന് ചേംബര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഒ.ടി.ടി റിലീസില്‍ ഈശോ എന്ന പേര് ഉപയോഗിക്കുന്നതിനും സാങ്കേതിക തടസ്സമില്ല.ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ മതവികാരത്തെ മുറിപ്പെടുത്തുന്നതാണെന്നരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടന്നിരുന്നു. ഈശോ നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസിയും രംഗത്തെത്തിയിരുന്നു.

മുഹമ്മദ് ദി പോക്‌സോ ക്രിമിനല്‍ ഷോര്‍ട്ട് ഫലിം പോസ്റ്റര്‍