പുതുവത്സര ആഘോഷങ്ങൾക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ഥി പിടിയിൽ

Crime Keralam News

കൊച്ചി : പുതുവത്സര ആഘോഷങ്ങൾക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ഥി പിടിയിൽ. കാക്കനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ( 23) ആണ് അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിയമ വിദ്യാര്‍ഥിയാണ് പ്രതി.

ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ ഹാഷിഷ് ഓയില്‍ കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ലഹരി കടത്തു സംഘത്തിലെ കൂടുതല്‍ പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു