പെരുമ്പാവൂരില്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ച മധ്യവയസ്‌കൻ പിടിയിൽ

Crime Local News

പെരുമ്പാവൂർ : ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ച മധ്യവസ്കൻ കസ്റ്റഡിയിൽ. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകള്‍ ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് സമീപം പെട്ടിക്കട നടത്തുകയാണ് കുടുംബം. ബാങ്കില്‍ നിന്ന് പണമെടുത്ത് നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ബിന്ദുവിനും മകള്‍ക്കും കഴുത്തിനാണ് പരുക്കേറ്റത്.

സംഭവത്തില്‍ കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.