കുടുംബശ്രീ അയൽക്കൂട്ടം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള സി.പി.എം. ശ്രമം നോക്കിനിൽക്കാനാവില്ല – നൗഷാദ് മണ്ണിശ്ശേരി

Local News Politics

മലപ്പുറം : സ്ത്രീകളുടെ പരസ്പര സഹായവും സ്വയം സംരഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീ സംവിധാനത്തെ അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് കമ്യൂണിസ്റ്റ് വൽക്കരിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് മലപ്പുറം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. മലപ്പുറം മേൽമുറി 27 നൂറേങ്ങൽമുക്ക് മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സംഗമം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് തന്നെ മാതൃകയായ കുടുംബശ്രീ സംവിധാനമുള്ള ജില്ലയാണ് മലപ്പുറമെന്നും മഹത്തായ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അന്തസത്തക്ക് തന്നെ നിരക്കാത്ത പ്രവർത്തനങ്ങളാണ് കമ്മ്യൂണിസ്റ് സർക്കാർ നടത്തുന്നതെന്നും നൗഷാദ് മണ്ണിശ്ശേരി കുറ്റപ്പെടുത്തി.

ചടങ്ങിൽ മുഹമ്മദ് അജ്‌മൽ പി.എ. അധ്യക്ഷത വഹിച്ചു. ഫൈസൽ വാഫി കാടാമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. മന്നയിൽ അബൂബക്കർ, അഷ്‌റഫ് പാറച്ചോടൻ, എൽ.വി. ഷെരീഫ് വാഫി, സിദ്ധീഖ് നൂറേങ്ങൽ, എൻ.മുസ്തഫ, ഷഫീഖ് തെക്കോടൻ , ഷാഫി കാടേങ്ങൽ എന്നിവർ പങ്കെടുത്തു.