മാരക ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറിയതായി കണക്കുകൾ

Crime Keralam News

തിരുവനന്തപുരം : 2021-ൽ എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളെന്ന് കണക്കുകൾ. മാരക ലഹരി വസ്തുക്കളുടെ വിപണന കേന്ദ്രമായി സംസ്ഥാനം മാറുകയാണെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഹരിമരുന്നുമായി ബന്ധപ്പെട്ട് 3196 പേരാണ് അറസ്റ്റിലായത്.

വിവിധ ജില്ലകളിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത് 5632 കിലോ കഞ്ചാവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കഞ്ചാവ് പിടിച്ചെടുത്തത് പാലക്കാട് ജില്ലയിൽ നിന്നാണ്. 1954 കിലോ കഞ്ചാവാണ് പാലക്കാട് നിന്ന് പിടിച്ചെടുത്തത്. 760 കഞ്ചാവ് ചെടികളും 16 കിലോ ഹാഷിഷ് ഓയിലുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് നിന്ന് 1184 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒരു കിലോയിലധികം നർക്കോട്ടിക്ക് ഗുളികകളും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.