പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ 13കാരി മുങ്ങി മരിച്ചു

Crime Keralam News

പത്തനംതിട്ട :തിരുവല്ല നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് (13 ) മുങ്ങി മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 7 മണിയോടു കൂടിയാണ് സംഭവം. പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുന്നത് നാട്ടുകാർ കണ്ടതായി പറയുന്നു . 9 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അപകടമരണമാണോ , ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസ് കേസ് അന്വേഷണം നടത്തുന്നുണ്ട് .