മദ്യപിച്ചെത്തി പെൺകുട്ടികളെ നിർബന്ധിച്ച് ഡാൻസ് കളിപ്പിച്ച് വീഡിയോ പകർത്തിയ സർക്കാർ സ്കൂൾ ഹെഡ്‌ മാസ്റ്റർക്ക് സസ്‌പെൻഷൻ

Crime India News

ഭോപ്പാൽ : മദ്യപിച്ചെത്തി പെൺകുട്ടികളെ നിർബന്ധിച്ച് ഡാൻസ് കളിപ്പിച്ച് വീഡിയോ പകർത്തിയ സർക്കാർ സ്കൂൾ ഹെഡ്‌ മാസ്റ്റർക്ക് സസ്‌പെൻഷൻ. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ മധിയാദോ ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപമാനകരമായ സംഭവം നടന്നത്. മദ്യപിച്ച അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച്‌ നൃത്തം ചെയ്യിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടികൾ മാതാപിതാക്കളോട് സംഭവം തുറന്ന് പറഞ്ഞതോടെയാണ് കാര്യങ്ങൾ പുറംലോകമറിയുന്നത്. തുടർന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനായ രാജേഷ് മുണ്ഡയ്ക്ക് എതിരെ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പരാതി നൽകുകയായിരുന്നു. പിന്നാലെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.